KERALA
നൊബേല്‍ ജേതാവായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു

പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. നൊബേല്‍ ജോതാവായ അദ്ദേഹത്തിന്റെ മരണവിവരം കുടുംബം സാമൂഹികമാധ്യമത്തില്‍ ഞായറാഴ്ച പങ്കുവെച്ച പ്രസ്താവനയിലൂടെ പുറത്തുവിടുകയായിരുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. നോവലിസ്റ്റ്, കഥാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘ദ ടൈം ഓഫ് ദ ഹീറോ’യാണ്. ഇത് 1963-ലാണ് പ്രസിദ്ധീകരിച്ചത്.
Source link