KERALA

നവംബറില്‍ വിവാഹം കഴിച്ചെങ്കിലും ഡിസംബറില്‍ റന്യയുമായി വേര്‍പിരിഞ്ഞെന്ന് ഭര്‍ത്താവ് കോടതിയില്‍


നടി റന്യയുമായുള്ള വിവാഹം 2024 നവംബര്‍ മാസത്തില്‍ കഴിഞ്ഞെങ്കിലും ഒരുമാസത്തിനു ശേഷം വേര്‍പിരിഞ്ഞിരുന്നെന്ന് ഭര്‍ത്താവ് ജതിന്‍ ഹുക്കേരി. നടി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി ജതിന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നവംബറില്‍ വിവാഹിതരായി. എന്നാല്‍, ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഭുലിംഗ് നവദാഗി കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


Source link

Related Articles

Back to top button