വീടുകയറി ആക്രമണമെന്നത് കെട്ടുകഥ; ഭാര്യയെ വെട്ടിക്കൊന്നത് തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ്

ചെന്നൈ: അജ്ഞാതസംഘം വീടുകയറി ആക്രമിച്ചുവെന്ന കെട്ടുകഥമെനഞ്ഞു ഭാര്യയെ കൊലപ്പെടുത്തിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. ഹിന്ദുമുന്നണി നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദ്ദീശനാണ് (38) ഭാര്യ ഗീതയെ (36) കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഗീത വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. ജഗദ്ദീശന്റെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഗീതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദ്ദീശനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഗീതയുടെ അമ്മ ധനലക്ഷ്മി മരണത്തില്‍ ജഗദ്ദീശനെ സംശയമുണ്ടെന്ന് അറിയിച്ചു പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ജഗദ്ദീശനാണെന്ന് തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറെനാളായി കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നു. വഴക്കും പതിവായിരുന്നു. കൊലപാതകംനടന്ന രാത്രിയിലും തര്‍ക്കമുണ്ടായി.
Source link