നഷ്ടമൊഴിവാക്കി ഇന്ത്യൻ വിപണി, നാളെ ശിവരാത്രി അവധി

അമേരിക്കൻ വിപണിയുടെ തുടർവീഴ്ചയുടെ ആഘാതത്തിൽ മറ്റ് ഏഷ്യൻ വിപണികളോടൊപ്പം ഇന്നും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി അവസാനം നഷ്ടം ഒഴിവാക്കി. മറ്റ് ഏഷ്യൻ വിപണികളെല്ലാം വൻ നഷ്ടം കുറിച്ചപ്പോൾ സെൻസെക്സ് നേട്ടം കുറിച്ചു. സെൻസെക്സ് 147 പോയിന്റ് നേട്ടത്തിൽ 74602 പോയിന്റിൽ ക്ളോസ് ചെയ്തു. ഇന്ന് 22516 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22625 വരെ മുന്നേറിയശേഷം 5 പോയിന്റ് നഷ്ടത്തിൽ 22547 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ബജാജ് ഫിനാന്‍സിന്റെയും എയർടെല്ലിന്റെയും മഹീന്ദ്രയുടെയും മുന്നേറ്റമാണ് സെൻസെക്സിന് അനുകൂലമായത്. ഡീപ്‌സീക് അവതരണത്തിന് ശേഷം ഇന്ത്യൻ ഐടിയുടെ സാധ്യതകളിൽ വന്ന സംശയവും ട്രംപിന്റെ താരിഫ് ഭയവും അമേരിക്കൻ സർവീസ് പിഎംഐയുടെ വീഴ്ചയും തിരുത്തൽ നൽകിയ ഇന്ത്യൻ ഐടിക്ക് എൻവിഡിയ റിസൾട്ടിനെകുറിച്ചുള്ള ആശങ്കകളും ഇന്നലെ തിരുത്തൽ നൽകി. ടിസിഎസ്സും വിപ്രോയും ടെക്ക് മഹീന്ദ്രയും സയിന്റും എംഫസിസും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ വീണു. നാളെ വരുന്ന എൻവിഡിയയുടെ റിസൾട്ട് ഇന്ത്യൻ ഐടിക്കും നിര്‍ണായകമാണ്. എംഎസ് സിഐ സ്‌മോൾ ക്യാപ് സൂചികഓല ഇലക്ട്രിക്, ജ്യോതി സിഎൻസി, ടിബിഓ ടെക്ക്, വെബ്‌സോൾ എനർജി, കോവൈ മെഡിക്കൽ സെന്റർ, സാഗിൾ, പ്രീപെയ്ഡ്, ഷൈലി എൻജിനിയറിങ് ഗ്രീവ്സ് കോട്ടൺ മുതല ഓഹരികൾ എംഎസ് സിഐ സ്‌മോൾ ക്യാപ് സൂചികയിൽ പുതുതായി ഇടംപിടിക്കുന്നത് ഓഹരികൾക്കും അനുകൂലമാണ്.
Source link