KERALA
നാട്ടുകാർക്ക് തലവേദനയായി മാല മോഷ്ടാക്കൾ; പിടികൂടിയ പോലീസുകാർക്ക് ക്ഷേത്രം ഭാരവാഹികളുടെ ആദരം

കാസർകോട്: നാട്ടുകാർക്ക് തലവേദനയായി മാറിയ മാല മോഷ്ടാക്കളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് ക്ഷേത്രം ഭാരവാഹികൾ. കാസർകോട് കാലിക്കടവ് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രം ഭാരവാഹികളാണ് ചന്ദേര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ചത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ചത്.മേലുദ്യോഗസ്ഥരിൽനിന്നോ രാഷ്ട്രീയ നേതാക്കളിൽനിന്നോ സമ്മർദമില്ലാതിരുന്നിട്ടും ഊർജിതമായിരുന്നു മോഷ്ടാവിനുവേണ്ടിയുള്ള തിരച്ചിൽ. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ബൈക്കിലായിരുന്നു കള്ളന്മാരുടെ സഞ്ചാരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കുപുറമേ മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും കേസന്വേഷണം വ്യാപിച്ചു. ഒടുവിൽ കണ്ണൂർ കണ്ണവത്തുനിന്ന് മോഷ്ടാക്കളെ പോലീസ് പിടികൂടി.
Source link