KERALA

‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം


കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ‍. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആ​ഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.


Source link

Related Articles

Back to top button