നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി ആക്രമണം; ആനിമല്‍ ബൈറ്റ് ക്ലിനിക്കില്‍ ദിവസം എത്തുന്നത് 100 പേര്‍

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗം സുരക്ഷാ ജീവനക്കാര്‍ക്ക് അടുത്തിടെയായി ഒരു സ്ഥിരം ചോദ്യവും ഉത്തരവുമുണ്ട്. രോഗിയുമായെത്തുന്ന വാഹനം അത്യാഹിതവിഭാഗത്തിനു മുന്നിലെത്തിയാല്‍ അവര്‍ ചോദിക്കും, എവിടെനിന്നാ? ഉത്തരം മാങ്കാവെന്നാണെങ്കില്‍ ഉടന്‍ മറുപടിവരും വലത്തോട്ട് പോയ്ക്കോളൂ.അത്യാഹിതവിഭാഗത്തിന്റ വലതുഭാഗത്താണ് ആനിമല്‍ ബൈറ്റ് ക്ലിനിക്. മൃഗങ്ങളില്‍നിന്ന് ഉപദ്രവം നേരിടുന്നവര്‍ക്ക് ചികിത്സനല്‍കുന്ന സ്ഥലമാണിത്. പത്തുദിവസത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് 600-ലധികം ആളുകളാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത്. അതില്‍ത്തന്നെ പലരും മാങ്കാവ് ഭാഗത്തുനിന്നാണ്. നായ, പൂച്ച, കുറുക്കന്‍, കാട്ടുപന്നി എന്നിവയാണ് പൊതുവേ ആക്രമിക്കുന്നത്. വേനല്‍ കൂടിയതോടെ ദൈനംദിനം 100 പേരെങ്കിലും എത്തുന്നതായി ക്ലിനിക്കിലെ ഡോക്ടര്‍ പറഞ്ഞു.
Source link