ഓഹരി വിപണി ഇടിഞ്ഞതിൽ നിരാശപ്പെടുന്നയാളാണോ നിങ്ങൾ? പേടി വേണ്ട; നഷ്ടം കൊയ്ത് ലാഭമുണ്ടാക്കാം!

വിപണി ഇടിവിൽ വിഷമിക്കുന്ന നിക്ഷേപകനോ ട്രേഡറോ ആണോ നിങ്ങൾ? എങ്കിൽ ഈ ഇടിവ് ഉപയോഗിച്ച് ആദായനികുതി ലാഭിക്കാനുള്ള അവസരം ഇപ്പോഴുണ്ട്. വേണമെങ്കിൽ അടുത്ത എട്ടു വർഷവും നികുതി കുറയ്ക്കാനും കഴിഞ്ഞേക്കും. ഇത്തരത്തിൽ വിൽക്കുന്നവ ഉടനെ തിരിച്ചു വാങ്ങാമെന്നതിനാൽ മികച്ച ഓഹരികൾ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.എന്താണ് നഷ്ടം കൊയ്യൽ ഓഹരി, ഭൂമി, സ്വർണം പോലുള്ളവയുടെ വിൽപനയിലെ ലാഭത്തിനു മൂലധനേട്ട നികുതി (ക്യാപ്പിറ്റൽ ഗെയ്ൻ ടാക്സ്) നൽകണം. എന്നാൽ നഷ്ടം ലാഭത്തിൽ നിന്നു തട്ടിക്കിഴിക്കാം. ഇതിനായി സാമ്പത്തിക വർഷാവസാനം ആസ്തികൾ നഷ്ടത്തിൽ വിൽക്കുന്നതിനെയാണ് ടാക്സ് ലോസ് ഹാർവെസ്റ്റിങ് എന്നു പറയുന്നത്.എന്ത് എന്തിൽ നിന്നെല്ലാം കുറയ്ക്കാം? ഹ്രസ്വകാലനഷ്ടം ഹ്രസ്വകാല, ദീർഘകാല ലാഭങ്ങളിൽ നിന്ന് കുറയ്ക്കാം. പക്ഷേ, ദീർഘകാല നഷ്ടം ദീർഘകാല ലാഭത്തിൽ നിന്നേ കുറയ്ക്കാനാകൂ. അതായത് ട്രേഡിങ്ങിലെ നഷ്ടം ട്രേഡിങ്ങിലെയും ദീർഘകാല നിക്ഷേപത്തിലെയും ലാഭത്തിൽ നിന്നും കുറയ്ക്കാനാകും.അടുത്ത എട്ടു വർഷത്തേക്ക്
Source link