INDIA

ഇറാന്റെ പാചകവാതകം മുന്ദ്ര തുറമുഖത്ത്; അദാനിക്കെതിരെ യുഎസ് അന്വേഷണം; അറിയില്ലെന്ന് അദാനി ഗ്രൂപ്പ്, ഓഹരികളിൽ വീഴ്ച


അദാനി ഗ്രൂപ്പിനെതിരെ (Adani Group) വീണ്ടും യുഎസിന്റെ അന്വേഷണ (US Probe) ഷോക്ക്. ഉപരോധം ലംഘിച്ച് (US Sanctions) ഇറാന്റെ എൽപിജി (Iran LPG) ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) വഴി ഇറക്കുമതി ചെയ്തെന്നാണ് പുതിയ ആരോപണം. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിന്റെ (Adani Ports) നിയന്ത്രണത്തിലുള്ളതും ഇന്ത്യയിലെ ഏറ്റവും വലിയ മേജർ തുറമുഖവുമാണ് ഗുജറാത്തിലെ മുന്ദ്ര. അദാനിക്കെതിരെ യുഎസ് അന്വേഷണം തുടങ്ങിയെന്ന് വോൾസ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് ചെയ്തത്.ഇന്ത്യയിൽ വൈദ്യുതി വിതരണക്കരാറുകൾ ലഭിക്കാനായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് ആരോപിച്ച് കഴിഞ്ഞ നവംബറിൽ യുഎസ് ഗവൺമെന്റിന് കീഴിലെ നികുതിപ്പ് വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്), യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC) എന്നിവ എടുത്ത കേസിന്റെ അലയൊലികൾ വിട്ടൊഴിയും മുമ്പേയാണ് പുതിയ ആരോപണം.അദാനി ഗ്രൂപ്പിന്റെ ചില പദ്ധതികൾക്ക് അവർ യുഎസിൽ നിന്ന് നിക്ഷേപം സ്വന്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ അദാനി ഗ്രൂപ്പിന്റെ പലനടപടികളിലും യുഎസ് അന്വേഷണത്തിന്റെ കൈകടത്തുന്നത്. അദാനി എന്റർപ്രൈസസിനു വേണ്ടി ഇറാനിയൻ ടാങ്കറുകളിൽ എൽപിജി എത്തിച്ചോയെന്ന് യുഎസ് നികുതി വകുപ്പാണ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിന്റെ മൊത്തം ബിസിനസ് വരുമാനത്തിൽ എൽപിജിയുടെ പങ്ക് നാമമാത്രമാണെന്ന് പ്രതികരിച്ച അദാനി ഗ്രൂപ്പ്, ആഭ്യന്തര-രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്നും വ്യക്തമാക്കി.manoramaonline.com/business(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)


Source link

Related Articles

Back to top button