നാളെ എഫ്&ഓ ക്ളോസിങ്, മുന്നേറാനാകാതെ ഇന്ത്യൻ വിപണി

ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ഇന്ന് നേട്ടമുണ്ടായില്ല. കൊറിയ ഒഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടം കുറിച്ചപ്പോൾ യൂറോപ്യൻ സൂചികകളും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്ക് കെണിയായി. ഇന്നലെ 2.9% മുന്നേറി വിപണിയെ വിറപ്പിച്ച പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് 2.8% വീണെങ്കിലും ഐടിസിയുടെ വീഴ്ചയുടെ സമ്മർദം മറികടക്കാൻ വിപണിക്കായില്ല. നിഫ്റ്റി 24864 പോയിന്റ് വരെ മുന്നേറിയ ശേഷം 0.30% നഷ്ടത്തിൽ 24752 പോയിന്റിലും സെൻസെക്സ് 239 പോയിന്റുകൾ നഷ്ടമാക്കി 81312 പോയിന്റിലും ക്ളോസ് ചെയ്തു. വ്യാവസായികോല്പാദന വളർച്ച കുറഞ്ഞുഇന്ന് നഷ്ടം ഒഴിവാക്കിയ ബാങ്ക് നിഫ്റ്റി റെക്കോർഡ് നിരക്കിലേക്ക് മുന്നേറിയാൽ അതാകും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക. ഇന്നും ഡോളറിനെതിരെ 85.30/- നിരക്കിൽ തുടരുന്ന രൂപയുടെ നീക്കങ്ങളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
Source link