KERALA
നാവികസേനയ്ക്ക് 3 അന്തര്‍വാഹിനികള്‍ കൂടി; 38,000 കോടിയുടെ വമ്പന്‍ പ്രതിരോധ കരാര്‍

ന്യൂഡല്‍ഹി: നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ. പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് ലിമിറ്റഡ് ( എംഡിഎല്‍) ആണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക. ഇതിനുള്ള കരാര്‍ ഈ മാസം ഒപ്പിട്ടേക്കും.ഏകദേശം 38,000 കോടിരൂപയുടെ വമ്പന്‍ പ്രതിരോധ കരാറാണ് എംഡിഎല്ലിന് ലഭിക്കാന്‍ പോകുന്നത്. കല്‍വരി ക്ലാസില്‍ വരുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. ഇതിന്റെ 60 ശതമാനവും ഇന്ത്യന്‍ ഘടകങ്ങളായിരിക്കും. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് അന്തര്‍വാഹിനി നിര്‍മിക്കുക.
Source link