നികുതിയില്ല; കണ്ണഞ്ചിപ്പിക്കുന്ന ലാഭവും, ഈ പദ്ധതി കേന്ദ്രം നിർത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടം ‘സ്വർണഖനി’

എട്ടുവർഷം മുമ്പ് പദ്ധതി നടപ്പാക്കിയപ്പോൾ ഗ്രാമിന് വില വെറും 2,684 രൂപ. എട്ടുവർഷത്തെ മെച്യൂരിറ്റി കാലാവധി കഴിഞ്ഞപ്പോൾ 6,132 രൂപ. നേട്ടം 120 ശതമാനത്തിലധികം. പലിശയും ചേർന്നാലോ കണ്ണഞ്ചിപ്പിക്കുന്ന ലാഭവും. പദ്ധതി വൻ സ്വീകാര്യത നേടി പറക്കുന്നതിനെ കേന്ദ്രസർക്കാർ അതങ്ങ് അവസാനിപ്പിച്ചു. അതോടെ, നിക്ഷേപകർക്ക് നഷ്ടമായത് മികച്ച നിക്ഷേപനേട്ടം കൊയ്യാവുന്ന ‘സ്വർണഖനിയും’. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് 2015 നവംബറിൽ അവതരിപ്പിക്കുകയും പിന്നീട് കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ അവസാനിപ്പിക്കുകയും ചെയ്ത സോവറീൻ ഗോൾഡ് ബോണ്ട് (എസ്ജിബി) അഥവാ സ്വർണ ബോണ്ട് പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. പ്രഥമ സ്വർണ ബോണ്ട് പദ്ധയിൽ 93,940 രൂപ നൽകി 35 ഗ്രാം സ്വർണ ബോണ്ടുകൾ വാങ്ങിയ നിക്ഷേപകർക്ക് 8 വർഷം കഴിഞ്ഞപ്പോൾ തിരികെ ലഭിച്ചത് 2.14 ലക്ഷം രൂപയാണ്. അതായത്, മെച്യൂരിറ്റി കാലാവധി തീരുമ്പോഴത്തെ സ്വർണത്തിന്റെ വിപണിവില എന്താണോ, അതിനനുസരിച്ച് നിക്ഷേപം തിരികെ ലഭിക്കും, പുറമേ പലിശയും. 2.5 ശതമാനമാണ് വാർഷിക പലിശ.
Source link