KERALA
‘ലിങ്ക് ചോദിക്കുന്നത് നിർത്തൂ’; ഒഡിഷന്റേതെന്ന പേരിൽ നഗ്നദൃശ്യം പ്രചരിച്ചതിൽ പ്രതികരണവുമായി നടി

സാമൂഹികമാധ്യമങ്ങളില്‍ നഗ്നവീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സീരിയല്‍ നടി. ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം. മൂന്ന് സ്റ്റോറികളായുള്ള പ്രതികരണത്തില്‍, വീഡിയോ വ്യാജമാണെന്നും നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് നടി പറയുന്നത്.നടിയുടെ പേരില്‍ സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ അവര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. പിന്നീട് പബ്ലിക്ക് ആക്കിയ അക്കൗണ്ടില്‍ ആദ്യം സ്റ്റോറിയായി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോ ടൂട്ടോറിയലാണ് നടി സ്‌റ്റോറിയില്‍ പങ്കുവെച്ചത്. പ്രചരിക്കുന്ന നഗ്നവീഡിയോയെക്കുറിച്ച് ഇതിൽ പ്രത്യക്ഷപ്രതികരണം ഒന്നുമില്ലായിരുന്നു.
Source link