‘നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘാംഗമല്ല’; ദുർഭൂതം പരാമർശത്തിൽ KC വേണുഗോപാലിന് പിന്തുണയുമായി യുവനേതാക്കൾ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘ദുര്‍ഭൂതം’ പരാമര്‍ശത്തില്‍ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പിന്തുണയുമായി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും വടകര എംപി ഷാഫി പറമ്പിലും വേണുഗോപാലിനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ‘മൂന്നാമതും ദുര്‍ഭൂതം വരാന്‍ പോകുന്നുവെന്ന പ്രചാരണം നടക്കുന്നു’ എന്നാണ് കെ.സി. വേണുഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞത്. ‘കാരണഭൂത’മെന്ന് കേള്‍ക്കുമ്പോള്‍ തിളയ്ക്കാത്തതൊന്നും ദുര്‍ഭൂതമെന്ന് കേള്‍ക്കുമ്പോഴും വേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. പഴയ സഹപ്രവര്‍ത്തകനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച മുഖ്യമന്ത്രിയെ വാഴ്ത്താന്‍ കെ.സി. വേണുഗോപാല്‍ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. മോദിയേയും മോദി മീഡിയയേയും വകവെക്കാത്തൊരാളെയാണ് നിങ്ങള്‍ ഉടുക്കുകൊട്ടിക്കാട്ടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Source link