‘നിങ്ങളേക്കൊണ്ട് കഴിയില്ലെന്ന് ആ നടി പറഞ്ഞു’, സിക്‌സ്പാക്കിന് പ്രചോദനമായ കഥ പറഞ്ഞ് അല്ലു അര്‍ജുൻ

മലയാളത്തിന്റെ വളര്‍ത്തുപുത്രനാണ് അല്ലു അര്‍ജുന്‍. ആര്യയും ഹാപ്പിയും ബണ്ണിയുമെല്ലാം അല്ലുവിന് മലയാളികളുടെ മനസില്‍ പ്രത്യേകമായൊരു സ്ഥാനം നേടിക്കൊടുത്തു. സ്ഥിരം റൊമാന്റിക് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്ലു എത്തിയ ഹീറോ എന്ന ചിത്രവും കേരളം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അല്ലു അര്‍ജുന്‍ ആദ്യമായി സിക്‌സ് പാക്ക് പ്രദര്‍ശിപ്പിച്ചുകൊണ്ട് അഭിനയിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ താന്‍ സിക്‌സ് പാക്ക് സ്വന്തമാക്കിയതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് തെലുങ്കിലെ സൂപ്പര്‍ താരം. പ്രഥമ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് ഉച്ചകോടിയിലെ (വേവ്‌സ് സമ്മിറ്റ് 2025) സെഷനില്‍ സംസാരിക്കവെയാണ് അല്ലു ഇക്കാര്യം പറഞ്ഞത്. ദക്ഷിണേന്ത്യയിലെ ചലച്ചിത്രതാരങ്ങളില്‍ സിക്‌സ് പാക്ക് സ്വന്തമാക്കിയ ആദ്യതാരങ്ങളിലൊരാള്‍ താനായത് എങ്ങനെയെന്നാണ് അല്ലു വിശദീകരിച്ചത്.
Source link