നിങ്ങള്‍ക്ക് രണ്ട് ‘ചിക്കന്‍ നെക്ക്’ ഉണ്ട്; ബംഗ്ലാദേശിന് മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

ഗുവാഹത്തി: ഇന്ത്യക്കെതിരെ ബംഗ്ലാദേശ് പതിവായി പ്രയോഗിക്കുന്ന ‘ചിക്കന്‍ നെക്ക്’ ഇടനാഴി (സിലിഗുരി ഇടനാഴി) ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബംഗ്ലാദേശിനും ഇതുപോലുള്ള രണ്ട് ഇടുങ്ങിയ ഇടനാഴികളുണ്ടെന്നും അവ കൂടുതല്‍ ദുര്‍ബലമാണെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പരാമര്‍ശങ്ങളാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ആധാരം. ഇന്ത്യയുടെ ‘ചിക്കന്‍ നെക്ക്’ പിടിച്ചെടുത്ത് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുത്തുമെന്നടക്കമുള്ള പ്രസ്താവനകള്‍ ബംഗ്ലാദേശില്‍ നിന്നുയരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന് സംഭവിക്കാവുന്ന കാര്യം ചൂണ്ടിക്കാട്ടിയുള്ള അസം മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Source link