WORLD

നിത്യാനന്ദ സുരക്ഷിതൻ, പ്രവർത്തനങ്ങളിൽ സജീവം: ‘ജീവത്യാഗം’ നിഷേധിച്ച് ‘കൈലാസ’


ചെന്നൈ ∙ വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന പ്രചാരണം ശരിയല്ലെന്ന്, അദ്ദേഹം സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര രാജ്യം ‘കൈലാസ’ വ്യക്തമാക്കി. നിത്യാനന്ദ സുരക്ഷിതനാണെന്നും പ്രവർത്തനങ്ങളിൽ സജീവമാണെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നിത്യാനന്ദ ഉഗാദി ആഘോഷത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. നിത്യാനന്ദ ഇന്ന് ഭക്തരെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു.നിത്യാനന്ദ ജീവത്യാഗം ചെയ്തെന്ന് അദ്ദേഹത്തിന്റെ സഹോദരീ പുത്രനും അനുയായിയുമായ സുന്ദരേശനാണു കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കൈലാസ രംഗത്തെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങളും ഒട്ടേറെ ശിഷ്യരുമുണ്ടായിരുന്ന നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്.


Source link

Related Articles

Back to top button