KERALA
നിധി സുരക്ഷിതകരങ്ങളിൽ; ഉപേക്ഷിച്ച മാതാപിതാക്കൾക്കായി അന്വേഷണം, അവകാശികളില്ലെങ്കിൽ ദത്ത് നൽകിയേക്കും

കൊച്ചി: അച്ഛനും അമ്മയും ഉപേക്ഷിച്ച കുഞ്ഞിന് ഇനി സർക്കാർ തുണ. ഒന്നരമാസം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും കാത്ത നിധിയെ ശിശുക്ഷേമ സമിതി ഏറ്റുവാങ്ങി. ഝാർഖണ്ഡ് സ്വദേശികളായ ദമ്പതിമാർ ഉപേക്ഷിച്ച ശേഷം സർക്കാർ ഏറ്റെടുത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.കുഞ്ഞുമണി എന്ന ഓമനപ്പേരിൽ കഴിഞ്ഞിരുന്ന ‘നിധി’യെ ഏറ്റെടുക്കുന്ന കരാറിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷായും ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. വിൻസെന്റ് ജോസഫും ഒപ്പുെവച്ചു.
Source link