‘കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി’; മുൻ എം.എൽ.എ. പി. രാജുവിന്റെ ഡ്രൈവർക്കെതിരേ പരാതി നൽകി CPI നേതാവ്

കൊച്ചി: അന്തരിച്ച മുന്‍ എം.എല്‍.എ. പി. രാജുവിന്റെ ഡ്രൈവര്‍ തന്നെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന പരാതിയുമായി സി.പി.ഐ. എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഡിവിന്‍ കെ. ദിനകരന്‍. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്റെ മകനാണ് ഡിവിന്‍. പി. രാജുവിന്റെ ഡ്രൈവര്‍ ധനേഷിനെതിരേയാണ് ആലുവ റൂറല്‍ എസ്.പിക്കും മുനമ്പം ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് രാജു അന്തരിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സംസ്‌കാരച്ചടങ്ങുകളില്‍നിന്ന് കെ.എം. ദിനകരനും ഡിവിനും മറ്റ് ചില പ്രവര്‍ത്തകരും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പല സ്ഥലങ്ങളില്‍ ഒട്ടേറെ ആളുകളെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരേ ഫെയ്‌സ്ബുക്കില്‍ പ്രചാരണം നടത്തുന്നെന്നും കൊല്ലാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ഡിവിന്‍ പരാതി നല്‍കിയത്.
Source link