ഓഹരികളിൽ വൻ കുതിപ്പ്; സെൻസെക്സ് 2,200 പോയിന്റ് ഉയർന്നു, അദാനി ഓഹരിക്കും മുന്നേറ്റം, നിക്ഷേപകർക്ക് നേട്ടം 12 ലക്ഷം കോടി

ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan Ceasefire) യുദ്ധസമാന സാഹചര്യത്തിന് അറുവതിവരുകയും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China trade deal) തമ്മിലെ താരിഫ് തർക്കം അവസാനിക്കുന്നതും കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകളുടെ കുതിച്ചുകയറ്റം. 79,454.47ൽ നിന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് (BSE Sensex) ഇന്നൊരുവേള 81,830.65 വരെയെത്തി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് (രാവിലെ 10.20) 2,220.04 പോയിന്റ് (+2.83%) കുതിച്ച് 81,700.96ൽ.അദാനി പോർട്സ് (Adani Ports) ആണ് സെൻസെക്സിൽ 3.91 ശതമാനം കുതിച്ച് നേട്ടത്തിൽ ഒന്നാമത്. ഇൻഫോസിസ് (+3.81%), ആക്സിസ് ബാങ്ക് (+3.76%), എച്ച്സിഎൽ ടെക് (+3.67%), ടാറ്റാ സ്റ്റീൽ (+3.47%), ബജാജ് ഫിനാൻസ് (+3.43%), എൻടിപിസി (+3.39%), റിലയൻസ് (+3.38%), എച്ച്ഡിഎഫ്സി ബാങ്ക് (+3.35%) തുടങ്ങിയവയും മികച്ച നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്.സെൻസെക്സിൽ നിലവിൽ സൺ ഫാർമ (Sun Pharma) മാത്രമാണ് നഷ്ടത്തിലുള്ളത് (-3.43%). യുഎസിൽ അവശ്യവരുന്നുകളുടെ വില കുറയ്ക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കമാണ് തിരിച്ചടിയായത്. ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്.മികവുകാട്ടി കേരളക്കമ്പനികളും
Source link