KERALA

നഗ്നതാപ്രദര്‍ശനത്തിനും വലിപ്പമേറിയ വസ്ത്രങ്ങള്‍ക്കും വിലക്ക്; കാനിലെ ആദ്യദിനംതന്നെ ഡ്രസ് കോഡ് ലംഘനം


ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയിലെത്തുന്ന സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതുപ്രകാരം നഗ്നതാപ്രദര്‍ശനത്തിനും വലിപ്പമേറിയ വസ്ത്രങ്ങള്‍ക്കും റെഡ് കാര്‍പ്പറ്റില്‍ വിലക്കുണ്ട്. 2022-ല്‍ നടന്ന മാറുമറയ്ക്കാതെയുള്ള പ്രതിഷേധം, ഗ്രാമി പുരസ്‌കാര ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മേള തുടങ്ങി ആദ്യദിവസം തന്നെ ഈ ഡ്രസ് കോഡ് ലംഘിച്ചിരിക്കുകയാണ് പല സെലിബ്രിറ്റികളും. ജര്‍മന്‍-അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ ഹെയ്ദി ക്ലം ആണ് ഡ്രസ് കോഡ് ലംഘിച്ചവരില്‍ പ്രധാനി. കഴിഞ്ഞ വര്‍ഷം കാനിലെ റെഡ് കാര്‍പ്പറ്റില്‍ ചുവന്ന ഓഫ്-ഷോള്‍ഡര്‍ ഗൗണാണ് ഹെയ്ദി ധരിച്ചത്. ഡ്രസ് കോഡ് ബാധകമായ 78-ാമത് കാനില്‍ പിങ്കും വെള്ളയും കലര്‍ന്ന ഓഫ് ഷോള്‍ഡര്‍ ഗൗണാണ് ഹെയ്ദി ധരിച്ചത്. വലിപ്പമേറിയ ഈ വമ്പന്‍ ഗൗണിന്റെ ഭാഗങ്ങള്‍ ‘തീവണ്ടി’ പോലെ താരത്തിന് പിന്നിലുണ്ടായിരുന്നു. ഡ്രസ് കോഡ് പ്രകാരം കാനില്‍ നിരോധനമുള്ള വസ്ത്രമാണ് ഇത്.


Source link

Related Articles

Back to top button