KERALA

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് 


മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസിനകത്ത് ഒരഭിപ്രായ വ്യത്യാസവുമില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായി തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങി നില്‍ക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിക്കുന്നോ അന്നുതന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡാണ് പ്രഖ്യാപിക്കുക. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള മനസോടുകൂടിയാണ് നിലമ്പൂര്‍നില്‍ക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.


Source link

Related Articles

Back to top button