KERALA
നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു

കോഴിക്കോട്: പെരുമ്പിലാവ് നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്കിടിച്ച് പതിനേഴുകാരൻ മരിച്ചു. പെരുമ്പിലാവ് പതിനാലാം വാർഡ് അംബേദ്കർ നഗറിൽ കോട്ടപ്പുറത്ത് വിജുവിൻ്റെ മകൻ ഗൗതമാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പെരുമ്പിലാവ് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. ഗൗതമിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് മനുവിന് (18) ഗുരുതരമായി പരിക്കേറ്റു. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link