ആംബറിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ മസ്‌ക്കോ?; ചര്‍ച്ചയായി ശീതീകരിച്ച അണ്ഡവുമായി ബന്ധപ്പെട്ട കേസ്

ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച് ഹോളിവുഡ് താരം ആബംര്‍ ഹേര്‍ഡ്. മാതൃദിനത്തില്‍ മനോഹരമായൊരു കുറിപ്പും ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ ആംബര്‍ പോസ്റ്റ് ചെയ്തു. 2025-ലെ മാതൃദിനം തനിക്കൊരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കുമെന്നും വര്‍ഷങ്ങളായി താന്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച കുടുംബം പൂര്‍ണമായിരിക്കുന്നുവെന്നും അവര്‍ കുറിച്ചു. ഇതിനൊപ്പം നാല് കുഞ്ഞിക്കാലുകളുടെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇരട്ടക്കുട്ടികളില്‍ പെണ്‍കുട്ടിക്ക് ആഗ്നസ് എന്നും ആണ്‍കുട്ടിക്ക് ഓഷ്യന്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. നാല് വസയുള്ള ഒരു മകള്‍ കൂടി ആംബറിനുണ്ട്. ഊനാ എന്നാണ് ഈ കുഞ്ഞിന്റെ പേര്. മൂന്ന് കുഞ്ഞുങ്ങളുടേയും അമ്മയായത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഈ യാത്രയില്‍ ഒറ്റയ്ക്കാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
Source link