WORLD
നൃത്തപരിപാടിക്ക് വേദിയൊരുക്കിയ മൃദംഗ വിഷന് ഗുരുതര വീഴ്ച, ജിസിഡിഎക്ക് ക്ലീൻ ചിറ്റ്; ദിവ്യ ഉണ്ണിയുടെ മൊഴിയെടുക്കും

കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.അപകടത്തിനു പിന്നാലെ പാലാരിവട്ടം പൊലീസ് രണ്ട് കേസുകളാണ് റജിസ്റ്റർ ചെയ്തിരുന്നത്. പരിപാടിയിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ചും മൃദംഗവിഷന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെയും ആയിരുന്നു കേസ്. ഇതിൽ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിച്ച് റജിസ്റ്റർ ചെയ്ത കേസിലാണ് ജിസിഡിഎക്ക് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തൽ.
Source link