KERALA
ബിന്ദു വന്നിരുന്നു, കേസ് ഗൗരവമായെടുത്തു- ദളിത് യുവതി സ്റ്റേഷനിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ പി. ശശി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ദളിത് യുവതി ആര്. ബിന്ദു പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പോലീസിനെതിരേ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ പി. ശശിയില്‍നിന്ന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ബിന്ദു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ പ്രതികരണം. ബിന്ദു ഓഫീസില്‍ വന്നിരുന്നെന്ന് ശശി പറഞ്ഞു. ബിന്ദുവിന്റെ കേസ് ഗൗരവമായെടുത്തു. പോലീസിനോട് അന്വേഷിച്ച് നടപടി എടുക്കാന്‍ പറഞ്ഞു. പക്ഷേ, പരാതി നൽകിയ സ്ത്രീക്കെതിരേ കേസ് എടുക്കണമെന്ന് ബിന്ദു പറഞ്ഞു. അക്കാര്യത്തിൽ നിങ്ങള്‍ നിയമപരമായി നീങ്ങണമെന്ന് താൻ പറഞ്ഞു, ശശി മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
Source link