KERALA

‘നേട്ടങ്ങളല്ല, നീ മറച്ചുപിടിച്ച കണ്ണീരിനെക്കുറിച്ച് ‍ഞാനോർക്കും’; കോലിയോട് അനുഷ്ക


ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്‌ക ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ വിജയയാത്രയെ അടയാളപ്പെടുത്തുന്ന കുറിപ്പാണ് അനുഷ്‌ക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോലിക്കൊപ്പം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.’അവര്‍ റെക്കോര്‍ഡുകളെക്കുറിച്ചും നിങ്ങള്‍ പിന്നിട്ട നാഴികക്കല്ലുകളെക്കറിച്ചും സംസാരിക്കും. എന്നാല്‍, നിങ്ങള്‍ ഒരിക്കലും പുറത്തേക്ക് കാണിച്ചിട്ടില്ലാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനോട് കാണിച്ച അചഞ്ചലമായ സ്‌നേഹത്തെക്കുറിച്ചുമായിരിക്കും ഞാന്‍ ഓര്‍ക്കുക’- അനുഷ്‌ക കുറിച്ചു.


Source link

Related Articles

Back to top button