INDIA
നേട്ടത്തിന് ശേഷം ചാഞ്ചാടി ഇന്ത്യൻ വിപണി, തകർന്നടിഞ്ഞ് പാകിസ്ഥാൻ വിപണി

ഓപ്പറേഷൻ സിന്ദൂറിന് ശേഷം സധൈര്യം മുന്നേറിയ ഇന്ത്യൻ വിപണി ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയ ഓട്ടോ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24447 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി അവസാന മണിക്കൂറിലെ വില്പനസമ്മർദ്ദത്തിൽ വലിയ വീഴ്ചയാണ് കുറിച്ചത്. നിഫ്റ്റി അര ശതമാനം നാശത്തിൽ 24273 പോയിന്റിലും, സെൻസെക്സ് 411 പോയിന്റുകൾ നഷ്ടമാക്കി 80334 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. രൂപയ്ക്കൊപ്പം വീണ് ബാങ്കിങ്, ഫിനാൻസ് ചൈന-അമേരിക്ക ചർച്ച
Source link