KERALA

നേരത്തെ വിവാഹിതയാണ്, കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; ഒപ്പംനിന്ന നടനും ചതിച്ചു; വീഡിയോയുമായി എലിസബത്ത്


നടൻ ബാലയുടെ ഭാര്യ കോകിലയുടെ ആരോപണങ്ങളിൽ മറുപടിയുമായി എലിസബത്ത്. എലിസബത്ത് നേരത്തെ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളിൽ വിശദീകരണവുമായിട്ടാണ് ഫേസ്ബുക്ക് വീഡിയോയിൽ കൂടി എലിസബത്ത് രംഗത്തെത്തിയത്. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭർത്താവ്. വെറും മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു തങ്ങൾ ഒന്നിച്ച് കഴിഞ്ഞത്. വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു. കൂടെ ഉണ്ടെന്ന് ധരിച്ചിരുന്ന നടനും തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോകളിൽ പറയുമെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button