KERALA

ന്യൂസീലന്‍ഡില്‍നിന്ന് ഡല്‍ഹിയിലേക്ക് 52 മണിക്കൂര്‍ ദുരിതയാത്ര, ഒന്നര ലക്ഷം നഷ്ടമെന്ന് യുവാവ്


ന്യൂസീലന്‍ഡില്‍നിന്ന് ഇന്ത്യയിലേക്കുള്ള 52 മണിക്കൂര്‍ നീണ്ട ദുഷ്‌കരമായ യാത്ര പങ്കുവെച്ച് യുവാവ്. ഹാര്‍ദിക് അഹൂജയെന്ന യുവാവാണ് ഇതുമായി ബന്ധപ്പെട്ട ഒരു നീണ്ട കുറിപ്പ് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്തത്. ഐസിയുവില്‍ പ്രവേശിപ്പിച്ച തന്റെ മുത്തച്ഛനെ കാണാന്‍ ഒരാഴ്ച്ചത്തെ അവധിയെടുത്താണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതെന്നും എന്നാല്‍ അതിത്രയും മോശം അനുഭവം ആയി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും ഹാര്‍ദിക് കുറിച്ചു.വിമാനം വൈകിയതും ഇന്ധനക്ഷാമവും വിമാനത്താവളത്തിലെ പ്രശ്‌നങ്ങളുമാണ് യാത്ര നീണ്ടുപോയതെന്ന് ഹാര്‍ദിക് പറയുന്നു. തികഞ്ഞ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് സംഭവിച്ചതെന്നും പേടിസ്വപ്‌നം പോലെയുള്ള ഈ യാത്രയ്ക്ക് ഉത്തരവാദികള്‍ ഇന്‍ഡിഗോ, ക്വാണ്ടാസ്, ട്രാവല്‍ ഏജന്‍സിയായ BYOjet, ചാംഗി എയര്‍പോര്‍ട്ട് എന്നിവരാണെന്നും ഹാര്‍ദിക് ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button