ആ വിവാഹമോചനത്തിനിടെ മെഹ് വാഷിന്റെ പോസ്റ്റ്; ഉന്നമിട്ടത് അതുതന്നെയെന്ന് ആരാധകർ, ലൈക്കടിച്ച് ചാഹലും

ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നര്‍ത്തകിയായ ധനശീ വര്‍മയും ഔദ്യോഗികമായി വിവാഹമോചനം നേടിയതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി ആര്‍ജെ മെഹ് വാഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും. ചാഹലുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് കഴിഞ്ഞദിവസം ആര്‍ജെ മെഹ് വാഷ് വ്യത്യസ്തമായ കുറിപ്പോടെ തന്റെ ചില ചിത്രങ്ങള്‍ പങ്കുവെച്ചത്.’നുണകളില്‍നിന്നും ദുരാഗ്രഹങ്ങളില്‍നിന്നും വഞ്ചനയില്‍നിന്നും അകന്നു, ദൈവത്തിന് നന്ദി’ എന്നാണ് മെഹ് വാഷ് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. എന്നാല്‍, പോസ്റ്റ് ചര്‍ച്ചയായതോടെ ഈ കുറിപ്പ് മെഹ് വാഷ് പിന്നീട് പിന്‍വലിച്ചെന്നാണ് കരുതുന്നത്. നിലവില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഈ കുറിപ്പ് കാണാനില്ല. അതേസമയം, ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
Source link