WORLD
പച്ചത്തേങ്ങാ കിട്ടാനില്ല; കറിയ്ക്കുപോലും തികയുമോ? വെളിച്ചെണ്ണ വില തിളയ്ക്കുന്നു

കൊച്ചി∙ വെളിച്ചെണ്ണയ്ക്കു വൻ വിലക്കയറ്റം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പൊതുവിപണിയിൽ വർധിച്ചതു 35 രൂപയോളം. ഈ മാസം ആദ്യവാരം കിലോഗ്രാമിന് 225–250 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില 260–280 രൂപയായി.വെളിച്ചെണ്ണ ഉൽപാദനത്തിനായി സംസ്ഥാനത്തെ മില്ലുകൾ പ്രധാനമായും ആശ്രയിച്ചിരുന്ന തമിഴ്നാട്, കർണാടക കൊപ്രയുടെ വരവു നിലച്ചതാണു വിലക്കയറ്റത്തിനു കാരണം. സാധാരണഗതിയിൽ വിഷുവിനോടടുപ്പിച്ചു തമിഴ്നാട്ടിൽ നിന്നു ലഭിക്കാറുള്ള പുതിയ സ്റ്റോക്ക് കൊപ്ര വിപണിയിൽ എത്തിയില്ലെങ്കിൽ വില വീണ്ടും ഉയരും. തമിഴ്നാട്ടിൽ പച്ചത്തേങ്ങ ഉൽപാദനം കുറഞ്ഞതിനാൽ സ്റ്റോക്ക് എത്താൻ സാധ്യത വിരളമാണെന്നാണു വെളിച്ചെണ്ണ ഉൽപാദകർ പറയുന്നത്.
Source link