പണം കിട്ടിയാൽ എന്തുസൗകര്യവും ചെയ്തുകൊടുക്കാൻ മടിക്കാത്ത കോർപ്പറേഷനാണ് കോഴിക്കോട്ടേത് -ടി. സിദ്ദിഖ്

കോഴിക്കോട്: പണം കിട്ടിയാല്‍ മുതലാളിമാര്‍ക്ക് എന്തുസൗകര്യവും ചെയ്തുകൊടുക്കാന്‍ മടിക്കാത്ത കോര്‍പ്പറേഷനാണ് കോഴിക്കോട്ടുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎല്‍എ. നഗരത്തിലെ തീപ്പിടിത്തത്തിന്റെ ഉത്തരവാദിത്വം കോര്‍പ്പറേഷനാണ്. കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ചോദിച്ചിട്ട് കൊടുക്കാന്‍പോലും കോര്‍പ്പറേഷന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.ഉണ്ടായത് വലിയ അപകടമാണ്. ആളുകള്‍ കുറവായതുകൊണ്ട് മാത്രമാണ് വലിയ അപകടമില്ലാതെ പോയത്. ഇങ്ങനെ കെട്ടിടം പണിയാന്‍ ആരാണ് അനുമതി കൊടുത്തത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ് ചോദിച്ചിട്ട് കൊടുക്കാന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടില്ല. കണ്ണിന്റെ മുന്നില്‍ ഇത്രയും വലിയ പ്രശ്‌നമുണ്ടായിട്ടും തിരിച്ചറിയാന്‍ പറ്റാത്തത് ആരുടെ കഴിവുകേടാണ്? പണം വാങ്ങി ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്‍ കൂട്ടുനിന്നുവെന്നും സിദ്ദിഖ് വിമര്‍ശിച്ചു. ഫയര്‍ ഓഡിറ്റ് പോലും കൃത്യമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link