KERALA

ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ചിത്രം ‘പ്രാവിന്‍കൂട് ഷാപ്പ്’ ഏപ്രില്‍ 11 മുതല്‍ സോണി ലിവില്‍


ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം ‘പ്രാവിന്‍കൂട് ഷാപ്പ്’ ഏപ്രില്‍ 11 മുതല്‍ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിക്കും. സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഴയുള്ളൊരു രാത്രിയില്‍ 11 പേര്‍ ഒരു കള്ളുഷാപ്പില്‍ കള്ളും ചീട്ടുമായി കൂടിയതിന് പിന്നാലെ ഷാപ്പുടമയായ കൊമ്പന്‍ ബാബുവിനെ ഷാപ്പിന്റെ നടുവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു പോലീസ് ഓഫീസര്‍ രംഗത്തിറങ്ങുമ്പോള്‍, ഒളിഞ്ഞുകിടന്ന സത്യങ്ങള്‍ ഓരോന്നോരോന്നായി ചുരുളഴിയുകയും കൊമ്പന്‍ ബാബുവിനെ കൊന്നത് ആരാണെന്നും ഇതിന് പിന്നിലെ കാരണം എന്താണെന്നും കണ്ടെത്തുന്നു. ഇതാണ് ചിത്രത്തിന്റെ പ്രമേയം.


Source link

Related Articles

Back to top button