‘പണം വാങ്ങി തീർപ്പാക്കും, ഹര്‍ജികൾ സംശയാസ്പദം’: നവാസ് പായിച്ചിറയ്ക്കെതിരെ പൊലീസ് റിപ്പോർട്ട്

കൊച്ചി ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം പൊതുതാൽപര്യ ഹർജികൾ നൽകിയ നവാസ് പായിച്ചിറയ്ക്കെതിരെ പൊലീസ് റിപ്പോർട്ട്. നവാസിന്റെ ഹര്‍ജികളും വിവരാവകാശ അപേക്ഷകളും സംശയാസ്പദമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പൊലീസ് വ്യക്തമാക്കി. കോടതി നിർദേശ പ്രകാരമാണ് പൊലീസ് നവാസിനെ കുറിച്ച് അന്വേഷിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസമാണു നവാസിനുള്ളത്. കുറച്ചുകാലം തയ്യൽ ജോലി ചെയ്തശേഷം സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് നവാസിെനതിരെ റിപ്പോർട്ടിലുള്ളത്. പ്രമുഖരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പൊതുതാൽപര്യ ഹർജികളടക്കം നൽകുകയും പിന്നീട് ഇവരിൽനിന്ന് സാമ്പത്തിക ആനുകൂല്യം പറ്റി കേസ് ഒത്തുതീർപ്പാക്കുകയുമാണ് ഇയാൾ ചെയ്യുന്നതെന്നാണ് മനസ്സിലായതെന്നു റിപ്പോർട്ടിലുണ്ട്. ഇതിനായി ഏതാനും കേസുകളും റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്.
Source link