KERALA

പരിഹാരമില്ലാതെ രാസമാലിന്യമൊഴുക്ക്; പെരിയാര്‍ തീരത്ത് ബ്ലായിക്കടവില്‍ മീനുകള്‍ ചത്തുപൊങ്ങി


കൊച്ചി: ചേരാനല്ലൂര്‍ ബ്ലായിക്കടവില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. വ്യവസായശാലകളില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യമാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് സമാനമായ രീതിയില്‍ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. രാസമാലിന്യം ഇത്തരത്തില്‍ പുഴയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എടയാറിലെ വ്യവസായ ശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളടങ്ങിയ മലിനജലം പെരിയാറിലേക്കാണ് ഒഴുക്കുന്നത്. ഞായറാഴ്ച വെള്ളം പതഞ്ഞുപൊങ്ങിയിരുന്നു. ഈ മലിനജലമാണ് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനുള്ള കാരണമായി മത്സ്യകര്‍ഷകരും നാട്ടുകാരും ആരോപിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്.


Source link

Related Articles

Back to top button