മാധുരി ദീക്ഷിതിനെ അധിക്ഷേപിച്ച്, ശ്രീദേവിയെ പ്രശംസിച്ച് റീല്‍; ലൈക് ചെയ്ത ജാന്‍വി, വിമര്‍ശനം

സെലിബ്രിറ്റികള്‍ ഇന്‍സ്റ്റഗ്രാമില്‍ അബദ്ധത്തില്‍ ലൈക്ക് ചെയ്യുന്നതും അതുപിന്നീട് വാര്‍ത്തയും വിവാദവുമാവുന്നത് പതിവായിരിക്കുകയാണ്. നടി അവ്‌നീത് കൗറിന്റെ ഫാന്‍പേജില്‍ വന്ന ചിത്രം ലൈക്ക് ചെയ്ത ക്രിക്കറ്റ് താരം വിരാട് കോലി ഇത്തരമൊരു അബദ്ധത്തില്‍പ്പെട്ടിരുന്നു. തന്റെ ലൈക്ക് ബോധപൂര്‍വമല്ലെന്ന് പറഞ്ഞ് വിരാട് കോലി കൈയ്യൊഴിഞ്ഞു. നടി തമന്ന ഭാട്ടിയയുടെ അബദ്ധത്തിലുള്ള ലൈക്കും കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഒരു റീലിന് ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ലൈക്കാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച.മാധുരി ദീക്ഷിതിനെ വിമര്‍ശിച്ചും മോശമായി ചിത്രീകരിച്ചുമുള്ള റീലാണ് ജാന്‍വി ലൈക്ക് ചെയ്തിരിക്കുന്നത്. മാധുരിയെ ശ്രീദേവിയുടെ അഭിനയവുമായി താരതമ്യപ്പെടുത്തിയുള്ള പോസ്റ്റാണ് ജാന്‍വി ലൈക്ക് ചെയ്തിരിക്കുന്നത് എന്നതാണ് സംഭവം വലിയ ചര്‍ച്ചയാവാനുള്ള കാരണം. അന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍.
Source link