KERALA

‘ഞാൻ ഒരു പാവയെപ്പോലെയായി, രണ്ടുവിവാഹങ്ങളും പരാജയപ്പെട്ടു’; മനസ്സുതുറന്ന് നടി ശാന്തികൃഷ്ണ


1980-കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര’ എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി ശാന്തി കൃഷ്ണ അഭിനയിച്ചു. 1994-ല്‍ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കി. സിനിമയില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയായിരുന്നു ശാന്തി കൃഷ്ണയും നടന്‍ ശ്രീനാഥും വിവാഹിതരായത്. 1984-ലായിരുന്നു ഇരുവരുടെയും വിവാഹം. ഇതോടെ ശാന്തി കൃഷ്ണ സിനിമയില്‍നിന്ന് പിന്‍വാങ്ങുകയുംചെയ്തു. പിന്നീട് 1991-ലാണ് ശാന്തി കൃഷ്ണ സിനിമയിലേക്ക് മടങ്ങിയത്. എന്നാല്‍, വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തികൃഷ്ണയും ശ്രീനാഥും വിവാഹമോചിതരായി. പിന്നീട് 1998-ല്‍ യുഎസില്‍ വ്യവസായിയായ ബജോരെ സദാശിവനെ ശാന്തി കൃഷ്ണ വിവാഹം കഴിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ക്കുശേഷം 2016-ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ ശാന്തികൃഷ്ണയ്ക്ക് രണ്ടുമക്കളുമുണ്ട്.


Source link

Related Articles

Back to top button