പറന്നുയർന്ന് ഇന്ത്യൻ വിപണി, സെൻസെക്സ് 1000 പോയിന്റിലേറെ നേട്ടത്തിലവസാനിച്ചു

ഐസിഐസിഐ ബാങ്കിന്റെ ചിറകിലേറി ബാങ്കിങ് സെക്ടറും, ഇൻഫോസിസിന്റെ തിരിച്ചു വരവിൽ ഐടി മേഖലയും മുന്നേറ്റം നടത്തിയതോടെ ഇന്ത്യൻ വിപണി ഒന്നര ശതമാനം മുന്നേറ്റം ഇന്ന് നടത്തി. ജാപ്പനീസ് വിപണി 1.24% മുന്നേറിയപ്പോൾ ഇന്ന് രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറി ഹോങ്കോങ്ങിന്റെ ഹാങ്സെങ് സൂചിക വാർഷിക നേട്ടം 48% മായി ഉയർത്തി. 325 പോയിന്റുകൾ മുന്നേറിയ നിഫ്റ്റി 22834 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ, 1131 പോയിന്റുകൾ മുന്നേറിയ സെൻസെക്സ് ഫെബ്രുവരി 21ന് ശേഷം ആദ്യമായി വീണ്ടും 75000 പോയിന്റ് പിന്നിട്ടു. മിഡ്, സ്മോൾ ക്യാപ് സൂചികകളും, നിഫ്റ്റി നെക്സ്റ്റ്-50യും രണ്ട് ശതമാനത്തിലേറെ മുന്നേറിയത് നിക്ഷേപകരുടെ ആസ്തി വർധിപ്പിച്ചു. പ്രതീക്ഷകൾ വാനോളം അമേരിക്കൻ താരിഫുകൾ ടാറ്റ മോട്ടോഴ്സിന്റെ ജെഎൽആറിനും, വരുമാനത്തിന്റെ 20% അമേരിക്കയിൽ നിന്നും നേടുന്ന സംവര്‍ധന മതേഴ്സൺ ഇന്റർനാഷണലിനും കെണിയാകുമെന്നും മൂഡീസ് വിലയിരുത്തി.
Source link