WORLD
വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവർ

തൃശൂർ ∙ വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 7 മണിയോടെയാണ് റെയ്ഡ് നടന്നത്.പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും കണ്ടിരുന്നു. വീട്ടിൽ 5 കനാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാൻ കഴിയമോയെന്നും ജോഷി ഈ സമയം സുഹൃത്തുക്കളോട് ചോദിച്ചു. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ജോഷിയെ ശേഷം ആരും കണ്ടിരുന്നില്ല.
Source link