WORLD

‘പലപ്പോഴായി അയ്യായിരവും പതിനായിരവും വാങ്ങി, ഇടയ്ക്ക് വന്ന് കാണണമെന്ന് പറയും; വിജിലൻസിനെ അറിയിച്ചത് നിവൃത്തിയില്ലാതെ’


തിരുവനന്തപുരം ∙ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇന്ത്യൻ‌ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ്. മനോജ്. അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് മനോജ് പറയുന്നു. വലിയ ലാഭമൊന്നും ഇപ്പോള്‍ ഗ്യാസ് ഏജന്‍സിയിൽനിന്നു ലഭിക്കുന്നില്ല. നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തണമെങ്കിൽ പത്ത് ലക്ഷം കൈക്കൂലിയായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതു നൽകാൻ വൈകിയപ്പോഴാണ് 1200 ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റിയതെന്നും മനോജ് പറയുന്നു.പ്ലാന്‍റിൽനിന്നു സിലിണ്ടര്‍ ലോഡ് കിട്ടാൻ താമസിക്കുന്ന സമയത്ത് അലക്സ് മാത്യുവിനെ വിളിക്കുമ്പോള്‍ ഇടയ്ക്ക് വന്ന് കാണണമെന്ന് പറയുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് ഇത്. അങ്ങനെ പലപ്പോഴായി പതിനായിരവും അയ്യായിരവുമൊക്കെ വാങ്ങിയിരുന്നു. പിന്നീട് അലക്സ് മാത്യു കോഴിക്കോട്ടേയ്ക്കു ട്രാന്‍സ്ഫറായി. ഇതിനുശേഷം കൊച്ചിയിൽ തിരിച്ചെത്തിയപ്പോള്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. മറ്റു വഴികളില്ലാത്തതിനാലാണ് നേരത്തെ പണം കൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥനെ കുടുക്കിയാൽ ഏജന്‍റിനോട് എങ്ങനെ കമ്പനി പെരുമാറുമെന്ന ഭയമുണ്ടായിരുന്നുവെന്നും മനോജ് പറഞ്ഞു. 


Source link

Related Articles

Back to top button