KERALA

‘​പലസ്തീനികളുടെ രക്തത്തിലാണ് ആഘോഷം, ലജ്ജ തോന്നുന്നു’; ആരാണ് മൈക്രോസോഫ്റ്റിൽ നിന്ന് രാജിവെച്ച വനിയ


ഗാസയിലെ വംശഹത്യക്ക് മൈക്രോസോഫ്റ്റ് കൂട്ടുനിന്നുവെന്ന ആരോപണവുമായി ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ രം​ഗത്ത്. മാർച്ച് നാലിന് വാഷിങ്ടണിലെ റെഡ്മണ്ടിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷികാഘോഷ വേളയിലാണ് വനിയാ അഗ്രവാൾ എന്ന യുവതി ആരോപണവുമായി രം​ഗത്തെത്തിയത്. ബിൽ ഗേറ്റ്സ്, സ്റ്റീവ് ബാൽമർ, സത്യ നദെല്ല എന്നിവർ വേദിയിലിക്കെ ആയിരുന്നു യുവതിയുടെ പ്രതിഷേധം. സദസ്സിലുള്ളവരെല്ലാം ആത്മവഞ്ചകരാണെന്ന് ആക്രോശിച്ചുകൊണ്ട് യുവതി സദസ്സിനു മുന്നിലേക്കെത്തുകയായിരുന്നു. ‘നിങ്ങളെയെല്ലാം ഓർത്ത് ലജ്ജ തോന്നുന്നു. ​ഗാസയിലെ 50,000 പലസ്തീനികളെ മൈക്രോസോഫ്റ്റ് കൊലപ്പെടുത്തി. നിങ്ങൾക്കെങ്ങിനെയാണ് ഇതിന് ധൈര്യം വരുന്നത്. അവരുടെ രക്തത്തിലാണ് ആഘോഷിക്കുന്നത് എന്നത് നിങ്ങൾക്കെല്ലാം നാണക്കേടാണ്. ഇസ്രയേലുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കൂ.’ വനിയ പ്രതിഷേധത്തിനിടെ വ്യക്തമാക്കി.


Source link

Related Articles

Back to top button