KERALA

പലസ്തീന്‍ അനുകൂല പ്രക്ഷോഭം; യുഎസ് വിസ റദ്ദാക്കിയ ഇന്ത്യൻ വിദ്യാർഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി


വാഷിങ്ടണ്‍: പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യു.എസ്. വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനിയുടെ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അമേരിക്കയില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും തീവ്രവാദത്തിനും വേണ്ടി വാദിച്ചാല്‍ ആ ആനുകൂല്യം റദ്ദാക്കപ്പെടും. നിങ്ങള്‍ ഈ രാജ്യത്തുണ്ടാകരുതെന്നും ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി കുറിച്ചു.


Source link

Related Articles

Back to top button