KERALA
പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടാ, ഇന്‍സ്റ്റഗ്രാം മതി -എം. മുകുന്ദന്‍

കോഴിക്കോട്: സമൂഹത്തിന് എഴുത്തുകാരെ ആവശ്യമുണ്ടെങ്കിലും ഇന്ന് പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം. മുകുന്ദന്‍ പറഞ്ഞു. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്കാവും. അഷിതയെ മനസ്സിലാക്കിയാല്‍ അവര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നെന്നും എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
Source link