പല രൂപം, പല ചിഹ്നം, പല കാലം; തമിഴ്‌നാട് ചിഹ്നം മാറ്റുമ്പോൾ; അറിയണം രൂപയുടെ സംഭവബഹുലമായ കഥ

കേന്ദ്ര സർക്കാരുമായുള്ള രൂക്ഷമായ ഭാഷാതര്‍ക്കത്തിനിടെ സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ചിഹ്നം തമിഴ്‌നാട് ഒഴിവാക്കിയത് വലിയ വിവാദത്തിനാണ് വഴിവച്ചത്. ബജറ്റിനു മുന്നോടിയായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പുറത്തിറക്കിയ ബജറ്റ് ലോഗോയില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് പകരം തമിഴില്‍ രൂ എന്നാണെഴുതിയിരുന്നത്. ഇതാദ്യമായാണ് കേന്ദ്രം അംഗീകരിച്ച ഒരു കറന്‍സി ചിഹ്നം ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഒരു ഡി.എം.കെ സര്‍ക്കാര്‍ രൂപയുടെ ചിഹ്നം ഒഴിവാക്കുമ്പോള്‍ മുന്‍ ഡി.എം.കെ എം.എല്‍.എയുടെ മകനായ ഡി.ഉദയകുമാര്‍ എന്ന ഐ.ഐ.ടി പ്രൊഫസറാണ് ഈ ചിഹ്നമുണ്ടാക്കിയതെന്നതും ഇതിലെ കൗതുകമാണ്. ഒപ്പം നിരവധി നവീകരണത്തിലൂടെ ഇന്നത്തെ ഇന്ത്യന്‍ രൂപയിലെത്തിയ യാത്രാവഴിയും സംഭവബഹുലമാണ്. ചില്ലറയല്ല ചില്ലറയുടെ വിശേഷം
Source link