KERALA
പഹല്‍ഗാം ഭീകരാക്രമണം: പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താന്‍ എന്‍ഐഎ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരും ആക്രമണത്തിന്റെ അന്ന് ഷോപ്പ് അടച്ചിട്ടവരുമായവരെ തിരഞ്ഞുപിടിച്ച് എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് 15 ദിവസം മുമ്പ് മാത്രം കച്ചവടം തുടങ്ങിയ, ആക്രമണ ദിവസം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യുന്നത്. 26 പേര് കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രദേശത്തെ 100 പേരെയെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
Source link