KERALA

പഹല്‍ഗാം ഭീകരാക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് ഇന്ത്യ


ന്യൂഡൽഹി; ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് വാദിച്ച് പാകിസ്താന്‍. ഇന്ത്യയ്ക്ക് അകത്തുതന്നെയുള്ള വിമത പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെയെന്നാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ അസീസ് പറഞ്ഞത്. ഇന്ത്യയിലെ നാഗാലാന്‍ഡ് മുതല്‍ കശ്മീര്‍ വരെയും ഛത്തീസ്ഗഡ് മണിപ്പുര്‍, ദക്ഷിണേന്ത്യയിലും കുഴപ്പങ്ങളുണ്ട്. ഇതൊന്നും വിദേശ ഇടപെടലുകള്‍കൊണ്ട് ഉണ്ടാകുന്നതല്ല, പ്രാദേശികമായ സംഘര്‍ഷങ്ങളാണെന്നുമാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി വാദിച്ചത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഞങ്ങള്‍ക്ക് പങ്കൊന്നുമില്ല. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനെതിരാണ് ഞങ്ങളെന്നും ഖവാജ ആസിഫ് പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ജനങ്ങള്‍ അതിനോട് പ്രതികരിക്കുകയാണെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി വിശദീകരിക്കുന്നു.


Source link

Related Articles

Back to top button