KERALA
‘ഹൃദയപൂർവം’ 1.27 കോടി പൊതിച്ചോറുകൾ: DYFI-യുടെ പദ്ധതിക്ക് എട്ടുവർഷം; ദാനംചെയ്ത രക്തം 57,000 യൂണിറ്റ്

തൃശ്ശൂര്‍: എട്ടുവര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഗവ. മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 1,27,50,000 പൊതിച്ചോറുകള്‍. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായാണ് ഇത് വിതരണംചെയ്തത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങളില്‍നിന്നടക്കം ശേഖരിച്ച് ഇത്രയും പൊതിച്ചോറുകള്‍ വിതരണംചെയ്തത്. ഇതോടൊപ്പം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കായി 57,000 യൂണിറ്റ് രക്തവും ദാനംചെയ്തു. ഡിവൈഎഫ്‌ഐയുടെ ഈ സന്നദ്ധപ്രവര്‍ത്തനത്തിന്റെ എട്ടാംവാര്‍ഷികം വെള്ളിയാഴ്ച ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.
Source link