ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യം; നാഗ്പുരില്‍ സംഘര്‍ഷം

മുംബൈ: ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘര്‍ഷം. നാഗ്പുരിലെ മഹലില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ നാഗ്പുരിലും സംഘര്‍ഷമുണ്ടായി. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ പോലീസ് പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്( വി.എച്ച്.പി) മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. വാഹനങ്ങള്‍ക്ക് തിവെച്ചു. അക്രമകാരികള്‍ ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ക്കും തീയിട്ടു. പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളില്‍ പോലീസുകാരുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Source link