KERALA
പഹൽഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാർക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222/ 080 6766 2222 എന്ന നമ്പറിൽ വിളിച്ചോ ബുക്കിങ്ങുകൾ അനായാസം ക്രമീകരിക്കാം. പഹൽഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തിൽ തങ്ങളുടെ അതിഥികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
Source link